തിരുവാതിരകളിപ്പാട്ട്
1
രാജസുതെ… മട്ട്
ചാരുമതെ! ഗജവദനാ! വിഘ്‌നമെല്ലാം തീര്‍ത്തുവേഗം
വാണീടുകെന്‍നാവില്‍… വാണീടുകെന്‍നാവില്‍.. ചാരുമതെ…
അപ്പവും നല്ല വത്സനും തിന്നു തൃപ്തനായോടിവാ
കാരുണ്യരാശേ… കാരുണ്യരാശേ… ചാമരുമതെ…
നിന്നുടെ പാദപങ്കജമല്ലോ എല്ലാര്‍ക്കുമശ്രയം
ആനന്ദമൂര്‍ത്തേ.. ആനന്ദമൂര്‍ത്തേ… ചാരുമതെ…
കണ്ണിണയെന്നിലൊന്നുനീചേര്‍ത്താല്‍ വന്നീടും മംഗളം
തുംഗാനുഭാവാ… തുംഗാനുഭാവാ… ചാരുമതേ…
2
പണ്ടു ദശരഥന്‍… മട്ട്
വാണീഭഗവതി തന്നുടെപാവനപാണിപയോരുഹംതന്നില്‍ നിത്യം
വാണീടുമോമനത്തത്തെ! സഭയിതുകാണികളാല്‍ പരിപൂര്‍ണയല്ലേ
തങ്കവളകളും കങ്കണജാലവും തന്‍കരപങ്കജത്തിങ്കലിട്ട്
തങ്കക്കസവുള്ള സില്‍ക്കുമുടുത്തിതമങ്കമാര്‍ വന്നുനിന്നീടുന്നു
വല്ലകഥയൊന്നുവാല്‍കനീ കേള്‍ക്കുമ്പോളെല്ലാര്‍ക്കുമാനന്ദം തോന്നീടേണം
വല്ലവന്‍വെച്ചാലും ശാരികെനല്ലവന്‍ തെല്ലുവിളമ്പണമെന്നതില്ല
ഇത്തരം രംഗഭൂവാസികളൊതിയ ചിത്തരസപ്രഭവാക്കുകേട്ടു
തത്തക്കിടാവതുതത്തിക്കളിച്ചുകൊണ്ടുത്തമസല്‍ക്കഥയൊന്നുചൊന്നു.
3
മാതവര്‍കല… മട്ട്
രാഘവനവിലപതി പണ്ട് രാവണനം പോരതിങ്കല്‍കൊന്നൊരുശേഷം
പാവകനുടെനടുവില്‍ ചാടി പാവനാംഗിയായ ഭൂമിപുത്രിയുമായി
ജാനകിയുടെ കദനം തീര്‍ത്ത മാനനീയ മൗലിയായ വായുപുത്രനും
വാനരമകുടമണി ആയ ഭാനുപുത്രന്‍ സഹോദരനായ ലക്ഷ്മണന്‍
ആശരകുലതിലകം വൈരിനാശകൃത്താം വിഭീഷണന്‍ നാലുമന്ത്രി
ആശുഗജവിമധികം ചേരും കീശസേനയിവരെല്ലാം ചേര്‍ന്നുസാരേ
പുഷ്പകമതിലുടനെ കേറിനിഷ്പ്രയാസമയോദ്ധ്യക്കുപോകുന്നേ
തക്കമൊടുതുതരസാ വന്നീദിക്കതിന്റെ മുകള്‍ഭാഗംതന്നിലായപ്പോള്‍
മന്നവരമൊഴിയാല്‍ ചാരുകിന്നാരേന്ദ്രദിവയാനം മന്ദമന്ദമായി
മന്നിടാമതിലുടനെ താണു വന്നുനിന്നു ശാരദേന്ദുബിംബസന്നിഭം.
4
മന്നവേന്ദ്രന്‍… മട്ട്
രാമചന്ദ്രനതുനേരം വായുപുത്രന്‍തന്നെ
പ്രേമപൂര്‍വം കെട്ടിപ്പിടിച്ചേവമോതി
ധന്യമായിടുമിദിക്കു വായുസൂതോയോഗി
വന്ദ്യമാകും പ്രതിഷ്ടക്കുയോഗ്യമല്ലോ
ലങ്കയിങ്കല്‍ഭവാന്‍ ചെന്നു ശൈവലിംഗമൊന്നു
ശങ്കയെന്ന്യെകൊണ്ടുവേഗം വന്നീടേണം
ഇത്തരം ശ്രീഘുരാമന്‍ ചൊന്നവാക്കുകേട്ടു
ചിത്തമോദം പൂണ്ടുപോയാല്‍ ശ്രീഹനുമാന്‍
വന്നീടുവാന്‍ തെല്ലമാന്തം വന്നനേരം രാമ
ചന്ദ്രനുടല്‍മണല്‍കൊണ്ടുതീര്‍ത്തുബിംബം
നീലനളന്‍നല്ല ചാരുപാണികൊട്ടിയപ്പോള്‍
ശീലമുള്ള വാനരന്മാരാര്‍പ്പുമിട്ടു
മംഗലമാംമുഹൂര്‍ത്തത്തില്‍ ശൈവലിംഗം ലോക
മംഗലാര്‍ത്ഥം പ്രതിഷ്ടിച്ചുവിഷ്ടപേശല്‍
വന്നുചേര്‍ന്നാനുടല്‍തന്നെ ശൈവലിംഗം കൊണ്ടു
മാന്യനാകുമാജ്ഞനേയബ്രഹ്‌മചാരീ
കണ്ടുരാമന്‍ പ്രതിഷ്ടിച്ച ശൈവലിഗം കോപം
കൊണ്ടുകൊണ്ടുവന്ന ചാരുശൈവലിംഗം
ദൂരെയുടുത്തെറിഞ്ഞേറ്റം കമ്പമാര്‍ന്നു നില്ക്കും
നേരമേവമവനോടു ചൊല്ലി രാമന്‍
5
ആഞ്ജനേയവീരമൗലേ വേണ്ടതാപമിപ്പോ
ഇജ്ഞാസാനില്‍ പരിതാപമൊക്കെയും ഞാന്‍ തീര്‍ക്കാം
ഇപ്പോഴീഞാന്‍ പ്രതിഷ്ടിച്ചതായ ശൈവലിംഗം
കല്പിനോടെപിഴുതിങ്ങു മാറ്റിവയ്ക്കുന്നതാകില്‍
ലങ്കയിങ്കല്‍നിന്നു കൊണ്ടുവന്ന ശൈവലിംഗം
ശങ്കയെന്ന്യെ പ്രതിഷ്ഠിക്കാമെന്നുരാമചന്ദ്രന്‍
ചൊന്നവാക്കുകേട്ടുരാമദൂതനാശുചാടി
ചെന്നുശൈവലിംഗം തന്നില്‍ വാലുചുറ്റിവീരന്‍
രൂഷനായി ശക്തിയോടെ പൊക്കിനോക്കിയെത്ര
കഷ്ടമൊട്ടുമിളകീലശാശ്വതമാംബിംബം
കട്ടികൂടും വാലുപൊട്ടിയില്ലിതെന്നെ വേണ്ടൂ
വിട്ടുമാറിനിന്നു ഘര്‍മ്മവാരിമഗ്നനായി
ലോകമെല്ലാം ശിവലിംഗത്തോടുകൂടിപൊങ്ങി
പോകമൂലമേഴുലോകമായ് ഭവിച്ചീദേശം
പുത്തനാകും മാനഹാനികൊണ്ടുവക്ത്രപത്മം
താഴ്ത്തിനില്‍ക്കും വീരനോടുരാമനോതിവീണ്ടും.
6
വീരവീരമരുല്‍സുതക്കേള്‍ക്കനീ ഭൂരികൗതുകമെന്നുടെഭാഷിതം
തീരവേണ്ടനിനക്കിന്നുസങ്കടം സാരവേദികുലജ്വാലരത്‌നമേ
താമസമേതുമിയലാതയോദ്ധ്യക്കുഭീമവിക്രമപോയ് വരണം നീ
കോമളമായ സരയൂനദിയിങ്കല്‍ കാമദമായനിന്നുടെവിപ്രഹ
ചേണെളഴുന്നൊരുവാരിതന്നുള്ളിലായ് താണുകിടപ്പുണ്ടിന്നുമഹമതേ
ക്ഷീണമേതുമിയലാതെടുത്തുനീ കാണിവൈകാതെകൊണ്ടുമതേടം
നിന്നയുംഞാനിവിടെപ്രതിഷ്ടിക്കാം എന്നുരാഘവന്‍ചൊല്ലിവാക്കിനെ
നന്ദിയോടുശിരസ്സാവഹിച്ചുടന്‍ പന്നഗാരിസമാനന്‍കുതികൊണ്ട്
7
വഞ്ചിപ്പാട്ട്
ആത്തമോദംശ്രീഹനുമാനരുമേതുമറിയാതെ
സത്തമനാം രാമാനുജന്‍ രക്ഷിക്കമൂലം
വിത്തനാഥപുരത്തെക്കാളുത്തമമാമയോദ്ധ്യയില്‍
പത്രിരാജനനതുപോലെ ചെന്നുനിര്‍ഭയം
ക്ഷീണമാറ്റുംസരയുവാമവശയില്‍ ചെന്നുവേഗം
താണുമുങ്ങനോക്കിയപ്പോളത്ഭുതകരം
ചേണെഴുന്ന ബിംബമൊന്നു പാണിപത്മത്തിങ്കല്‍ജലില്‍
പ്രാണനന്ദനന്നുകിട്ടിയന്തുവിസ്മയം
രാമതദീതനതുകൊണ്ടുമാരുതനെപോലെവാഗം
രാമചന്ദ്രനുടെമുമ്പില്‍കാഴ്ചയായ് വച്ചാല്‍
ആ മഹാന്റെ പരാക്രമവിര്യശൗര്യാദികള്‍കണ്ടു
ഭൂമിപലാത്മജനുണ്ടായന്നുരോമാഞ്ചം
മംഗളാംഗനായ രാമന്‍ വായുസൂനുവിന്റെ ബിംബം
മംഗളമാംമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠചെയ്തു
തുംഗമോദമതുനേരം പുഷ്പവൃഷ്ടിചെയ്തു നല്ല
ഭംഗിയായിനിലമ്പന്മാര്‍ വന്‍പറകൊട്ടി
വാനരാസ്ത്രീജനംനൃത്തഗീതാദികള്‍ തുടങ്ങവേ
വാനരന്മാര്‍കിലുകിലാന്നാര്‍ത്തുശബ്ദിച്ചാര്‍
ദീനരക്ഷാകലാലോലന്‍നീലപത്മദളനേത്രന്‍
മാനവേന്ദ്രനരുള്‍ചെയ്താനെല്ലാരുകേള്‍ക്കെ
മാന്യമൗലെകപിവീരനീയുമിങ്ങുവാണിടേണം
നിന്നെയാരുഭജിച്ചീടുമില്ലസംശയം
നിന്നുടെയനാമംതന്നിദിക്കിനെല്ലാപേരും ചൊല്ലും
മന്നിടത്തില്‍കപിപുരമെന്നുമാരുതേ
ഇപ്രകാരമരുള്‍ചെയ്തു ജാനകീവല്ലഭന്‍ചാരു
കെപ്പിനോടങ്ങയോദ്ധ്യയ്ക്കുയാത്രയായിഹനുമാനും
സ്വല്പമല്ലാത്തരുഭവ്യംവളര്‍ത്തിടട്ടെ
8
കുമ്മി
വാസവപൂജിതന്‍രാമചന്ദ്രന്‍
കോസലംപൂക്കുടന്‍മാനവേന്ദ്രന്‍
പട്ടാഭിഷേകംകഴിഞ്ഞുനിരന്തരം
നാട്ടാര്‍ക്കുചേര്‍ത്തതുമോദഭാരം… ഹാ..
പിന്നീടുരാഘവന്‍ തന്‍പദാബ്ജം
വന്നിച്ചുനില്‍ക്കും ജനത്തെയെല്ലാം
നന്ദിച്ചുയാത്രയും ചൊല്ലിയയച്ചിതു
വന്നിതുകൗതുകം ദേവകള്‍ക്കും
ജാനകീവല്ലഭനാശുപിന്നെ
വാനരന്മാരെയും വേണ്ടപോലെ
മാനിച്ചുസല്‍ക്കരിച്ചാനന്ദവാരിധി
ലീനമാക്കീടിനാന്‍ചിത്തമാര്‍ക്കും
മര്‍ക്കടരാജാനീയംഗദനോടും
ഒക്കയുംനല്ലപോല്‍ചിന്തചെയ്തു
കിഷ്‌ക്കിന്ധയാകിയ പട്ടണം പൂക്കുനിന്‍
മയ്ക്കണ്ണിമാരുമായ് വാഴ്കസൗഖ്യം
വീരവിഭീഷണനിന്‍സഹായം
പാരമെനിക്കുലഭിക്കയാലെ
വൈരിയെകൊന്നുഞാന്‍ ലങ്കയില്‍ചെന്നുനീ
സൈ്വര്യമായ് വാഴണം ദീര്‍ഘകാലം
ഇങ്ങിനെരാഘവനേവരോടും
ഭംഗിയിലോരോന്നുരച്ചുപിന്നെ
മംഗളമൂര്‍ത്തിയാംമാരുതിയോടുത-
ന്നിംഗിതമാദരപൂര്‍വമോതി… ഹാഹാ…
9
ഗന്ധവാഹന… മട്ട്
ആഞ്ജനേയാരണശൂരമമ താപ
ഭഞ്ജനംചെയ്‌തൊരുവീരാ
മഞ്ജുഭാഷിണിയായസീതയിലജ്ഞസാകുതുകംവളര്‍ത്തി
കുഞ്ജരനായകവൈരിമഹാബലനിന്‍ ചരിത്രമത്യത്ഭുതം
എന്നിവണ്ണമോതിരാമന്‍മണിമാല
ഒന്നു കൈയ്യില്‍മോദപൂര്‍വം
മന്ദമന്‍പൊടെടുത്തുമാരാത
നന്ദനന്റെ കഴുത്തിലിട്ടും
സാന്ദ്രരസത്തൊടുമാര്‍വിലണച്ചിതു
ചന്ദ്രകലാംബുധിഹിമരുചിരുചിരം
ചെന്നുവാണീടുകനീയും കപിപുരം
തന്നിലിന്നുംജാതമോദം
മന്നിടങ്ങളിലെന്റെസല്‍ക്കഥ നിന്നിടും സമയംവരയ്ക്കുനീ
സുന്ദരമാകിയരാമകഥാമൃതമൊന്നുകൊണ്ടു ജീവിക്കുസുഖമായ്
സാരവേദീയം രാമന്‍ ചൊന്നവാക്കുമാരുനന്ദനന്‍കേട്ടു
ചാരുകാന്തികലര്‍ന്നുതന്‍പദവരാജങ്ങള്‍നമിച്ചുസാദരം
മേരുസമാനകൃതിവന്നിഹവാണാന്‍പാരിടങ്ങള്‍ പോറ്റുന്നതിനലിവായ്
അന്നുതൊട്ടീയിലഞ്ഞിമേല്‍വന്നുവാണവന്ദ്യനായ രാമദാസന്‍
പിന്നൊരിക്കലിഹവില്വമംഗലമാഗമിച്ചൊരുനേരമായതി
മാന്യശിരോമണിതന്നെ പ്രതിഷ്ഠിച്ചെന്നുമിന്നുപറയുന്നൊരു കൂട്ടര്‍
മര്‍ത്യരെല്ലാമതിമാത്രം ശ്രദ്ധപൂണ്ടു! നിത്യമിച്ചരിത്രം കേട്ടാല്‍
അത്തലൊക്കെയകന്നുകാിതപൂര്‍ത്തിയാര്‍ന്നു ജവേനരാഘവ
ഭക്തിവിശുദ്ധതയെന്നിവചേര്‍ന്നിഹ
പാര്‍ത്തിടാം ജഗതിമേദുരകുശലം…
കപിപുരമാഹാത്മ്യം സമാപ്തം






