ഒരു പരിചയപ്പെടൽ

അമ്പലത്തിൽ ദേശാഭിമാനി ഇട്ടിരുന്ന കുഞ്ഞാപ്പു ചേട്ടനുമായുള്ള ഒരു ബസ് യാത്രയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അങ്ങേരുടെ ശരിക്കും പേരു എന്താണെന്നു ആർക്കും അറിവുള്ളതായി, എനിക്ക് അറിവില്ല. ഒറ്റക്കാലൻ ആണ്. കൊമ്പൻ മീശയും അതിനൊത്ത താടിയും ഉള്ള തന്റേടി. കള്ളു കുടിക്കാൻ ഉള്ള വരുമാനം ഒപ്പിക്കാൻ ആണ് പ്രധാനമായും പത്ര വിതരണം നടത്തി പോരുന്നത്. ഒറ്റക്കാലന്റെ ബല കുറവ് ഒന്നും ആ ശരീരത്തിൽ നമുക്ക് കാണാൻ ആകില്ല. അതിനിടയിൽ ഒരു കാൽ ഇല്ല എന്ന സഹതാപം കൊണ്ട് അങ്ങു […]
പഞ്ചാരയപ്പൂപ്പൻ

ലൈഫ് ബോയ് സോപ്പിന്റെ മണവും ഉച്ചത്തിലുള്ള റേഡിയോ പാട്ടുകളും… ഇതാണ് അച്ചാച്ചനെ കുറിച്ചുള്ള ഓർമകളിൽ ആദ്യം ഓടിയെത്തുന്നവ… വെക്കേഷന് അമ്മാത്തേക്കുള്ള ട്രെയിൻ യാത്രയിൽ മുഴുവൻ മനസ്സ് മുൻപേ കുത്തിക്കുന്നുണ്ടാവും എത്രയും വേഗം ഒന്നവിടെ ചെന്നെത്താൻ. പുലിയൂർ അമ്പലത്തിന്റെ മുന്നിൽ ബസ് ഇറങ്ങി നടക്കുമ്പോൾ മധുരസ്നേഹത്തിന്റെ അവകാശവുമായി പഞ്ചാരയപ്പൂപ്പന്റെ പുഞ്ചിരിയും ഒരു പിടി പഞ്ചസാരയും കൈയ്യിലുണ്ടാവും. പഞ്ചസാരയുടെ മധുരം അത്ര ഇഷ്ടമൊന്നുമല്ലെങ്കിലും ഇഷ്ടത്തോടെ തരുന്നവരുടെ സ്നേഹം നിഷേധിക്കാതിരിക്കാനുള്ള ആദ്യപാഠം ഞാൻ അവിടുന്ന് പഠിച്ചു… ഇന്ന് എന്റെ അപ്പുകുട്ടൻ അമ്മയെ […]
അപകീർത്തി മാനനഷ്ടം (Defamation)

ടി എസ് പി മൂസത്, തെങ്ങുണ്ണൂരില്ലം, അരീപ്പറമ്പ് നമ്മുടെ ഭരണഘടന (constitution) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലിക അവകാശമാണ് (fundamental right). സ്വാതന്ത്ര്യത്തിൻമേൽ ഏർപ്പെടുത്തിയിട്ടുള്ള ന്യായമായ നിയന്ത്രണങ്ങളാണ് മാനനഷ്ടക്കേസ്സുകളെ സംബന്ധിച്ചുള്ള നിയമവ്യവസ്ഥകൾ. അടിസ്ഥാനമില്ലാതെയും പൊതുജനനന്മയ്ക്കു വേണ്ടിയല്ലാതെയും മറ്റൊരാൾക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതിന് ആർക്കും അവകാശമില്ല.ലഘു (simple) ആയി പറഞ്ഞാൽ മറ്റൊരാളുടെയോ സ്ഥാപനത്തിന്റെയോ സൽപേരിന് ഹാനി വരുത്തുന്ന രീതിയിൽ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരോപണം ഉന്നയിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനെ അപകീർത്തിപ്പെടുത്തി എന്ന് പറയാം. ഏതെങ്കിലും […]
ഫെമിനിച്ചി ഫാത്തിമ

ഫെമിനിച്ചി ഫാത്തിമ വളരെ ഓർഗാനിക്ക് ആണ്. ചിത്രത്തിൽ പലതും subtle ആണ്, ഒപ്പം നാച്ചുറലും ആണ്. ഫോഴ്സ്ഡ് അല്ല, എന്നാൽ ബോധപൂർവ്വം ആണ്. പല വിമർശനങ്ങളും ലൗഡ് അല്ല, പക്ഷെ കുറിക്ക് കൊള്ളുന്നത് ആണ്, valid ഉം ആണ്.ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ‘forced to’ ആയി ചെയ്ത പലതും ഇങ്ങനെ മുഴച്ചുനിൽക്കുന്നതായി ആണ് എനിക്ക് തോന്നാറുള്ളത്. അതുകൊണ്ട് തന്നെ ഫാത്തിമയുടെ ജീവിതം കുറേകൂടി മനസ്സിനെ തൃപ്തിപ്പെടുത്തി. ഫാത്തിമയിലേക്ക് വരുമ്പോൾ കാര്യങ്ങൾ വളരെ സിമ്പിൾ ആണ്. പുറത്തോട്ട് […]
പ്രോബബിൾ ഫ്രോഡ്

“ചേട്ടാ ഈ സദാശിവൻ, മധുരവേലിൽ വീട്… അറിയുവോ? “ കടയിലെ ചേട്ടൻ മുകളിലേക്ക് പിടിച്ച പാത്രത്തിൽ നിന്നും താഴേക്ക് വീഴുന്ന ചായ പോലും ആ ചോദ്യം കേട്ട് ഒരു നിമിഷം ഒന്ന് നിന്ന്, ചോദ്യകർത്താവ് ആയ ജെ ക്കെയേ ഒന്ന് നോക്കി അത്രേ! ശേഷം, ഗ്ലാസ്സിലേക്ക് വീണ്, പതിവുപോലെ ചൂടോടെ ഒന്ന് തുളുമ്പി! “ഡാ ഇവിടെ ഏതാ ഈ സദാശിവൻ, മധുരവേലിൽ?” പുറത്ത് ബൈക്കിൽ ഇരുന്ന രണ്ട് പേർക്ക്, ചോദ്യം തങ്ങളോട് ആണ് എന്ന് മനസ്സില്ലാക്കാൻ സംശയം […]
മഴയ്ക്ക് മാങ്ങ ഇഷ്ടമല്ല

കോട്ടയത്ത് ഒരു തറവാട്ടുവീട്ടിൽ ജീവിക്കുന്ന ഒരു കുടുംബം. നാലുകെട്ടും ഒരുപാട് പറമ്പും എല്ലാം നിറഞ്ഞ സ്ഥലം ആയിരുന്നു അവരുടേത്. ഒരു വലിയ മാവുണ്ട് അവിടെ. ഏകദേശം 60-65 അടിയോളം ഉയരം വരും. അതായിരുന്നു ആ പ്രദേശത്തിൻറെ അടയാളം. കുടുംബത്തെ പറ്റിയും തലയെടുപ്പോടെ നിൽക്കുന്ന ആ മാവിനെ പറ്റിയും ആ നാട്ടിൽ അറിയാത്ത ആരുംതന്നെ ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ കാരണവർ ആ നാട്ടിലെ വലിയ ഒരു പ്രമാണി ആയിരുന്നു. മരിച്ചിട്ട് ഇപ്പൊൾ ഒരു 10 വർഷം ആകുന്നു. മകൻ കേശവൻ […]