വാമപുരാധീശസ്തുതി

Share the Post:

നീലനീരദനിഭാംഗം നീരജായതാക്ഷം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

മന്ദരഗിരീന്ദ്രധര ചന്ദ്രചൂഡവന്ദ്യ-
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

ശംഖാരിഗദാബ്ജധരം ശങ്കരനമിതം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

ഹേമാംഗദഭാസുരാംഗം കോമളമുഖാഞം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

പീതാംബര ലോഭനീയം ആതാമ്രപദാബ്ജം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

മന്ദസ്മിത ചന്ദ്രിക വിഹിത ലോക താപ-
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

Share the Post:
Article from പൂന്താനം