അഞ്ജനശ്രീധര

അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണഅഞ്ജലികൂപ്പി വണങ്ങിടുന്നേൻഅനന്യാലങ്കാര വാസുദേവാ കൃഷ്ണ അങ്ങനെകൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയകൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാആതങ്കമെല്ലാം അകറ്റിടണേ കൃഷ്ണാ ഇന്ദിരാനാഥാ ജഗന്നിവാസാ കൃഷ്ണാഇന്നെന്റെ മുന്നി/മ്പിൽ വിളങ്ങിടണേ കൃഷ്ണാ ഈരേഴുലകിനും ഏകനാഥാ കൃഷ്ണാഈരഞ്ചുദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ ഉണ്ണിഗോപാലാ കമലനേത്രാ കൃഷ്ണാഉള്ളത്തിൽ വന്നു വിളങ്ങിടനേ/ ഉള്ളിൽ നീ വന്നു വിളങ്ങീടേണേ കൃഷ്ണാ ഊഴിയിൽ വന്നു പിറന്ന നാഥാ കൃഷ്ണാഊനം കൂടാതെന്നെ പാലിക്കണേ/ കൂടാതെ തുണച്ചിടേണേ കൃഷ്ണാ എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാഎന്നുണ്ണി ഗോപാലാ നീക്കിടണേ/എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കണേ കൃഷ്ണാ ഏടലർ ബാണനു […]
കണികാണും നേരം / നരകവൈരീസ്തോത്രം

കണികാണും നേരം കമലാനേത്രന്റെനിറമേറും മഞ്ഞത്തുകിൽ ചാർത്തികനകക്കിങ്ങിണി വളകൾ മോതിര-മണിഞ്ഞുകാണേണം… ഭഗവാനേ! നരകവൈരിയാം അരവിന്ദാക്ഷന്റെചെറിയനാളത്തെ കളികളുംതിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻഅടുത്തുവാ ഉണ്ണീ… കണികാണ്മാൻ. മലർമാതിൻ കാന്തൻ, വസുദേവാത്മജൻപുലർകാലേ പാടി കുഴലൂതിചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-ച്ചിലമ്പിട്ടോടിവാ… കണികാണ്മാൻ. ശിശുക്കളായുള്ള സഖിമാരും താനുംപശുക്കളെ മേച്ചു നടക്കുമ്പോൾവിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണാഅടുത്തുവാ ഉണ്ണീ… കണികാണ്മാൻ. ബാലസ്ത്രീകടെ1 തുകിലും വാരിക്കൊ-ണ്ടരയാലിൻ കൊമ്പത്തിരുന്നോരോശീലക്കേടുകൾ പറഞ്ഞും ഭാവിച്ചുംനീലക്കാർവർണാ… കണികാണ്മാൻ. എതിരെ2 ഗോവിന്ദനരികെ വന്നോരോപുതുമയായുള്ള വചനങ്ങൾമധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-സ്മിതവും തൂകി വാ… കണികാണ്മാൻ.
ദൈവമേ സ്തോത്രം

അടിയങ്ങളിതാ വിടകൊള്ളുന്നതേആകാശം പോലെ നിറഞ്ഞ ദൈവമേ.ഇന്ദുശേഖരൻ തൊഴുത ദൈവമേഈരേഴുലോകമുടയ ദൈവമേ ഉമ്പർനാഥനുമുടയ ദൈവമേഊടെ നിന്നുടൽ തെളിക ദൈവമേഎളിയ നൽവഴി തരിക ദൈവമേഏകരൂപനായി വിളങ്ങും ദൈവമേ ഐഹികങ്ങളെ (2) വിടുർക്ക ദൈവമേഒരുപോലെ ഭക്തി തരിക ദൈവമേഓത്തിലർത്ഥമായി വിളങ്ങും ദൈവമേഔവഴിയുള്ളിൽ നിനയ്)ക്ക ദൈവമേ അടിമലരോടു ചേർക്ക ദൈവമേവാമഗേഹേശ! മുകുന്ദ! ഗോവിന്ദ!അടിയങ്ങളിതാ വിടകൊള്ളുന്നുതേ.
പവനപുരേശ കീർത്തനം
ഒന്ന് ഗോകുലം തന്നിൽ വിളങ്ങും മുകുന്ദന്റെപൂമേനി എപ്പോഴും കാണുമാറാകേണംപീലിത്തിരുമുടി കെട്ടിയതിൽച്ചിലമാലകൾ ചാർത്തീട്ടു കാണുമാറാകേണം ഗോരോചനക്കുറി നല്ല തിലകവു –മോമൽ മുഖമതും കാണുമാറാകേണംപുഞ്ചിരി തഞ്ചിന വാക്കുകളങ്ങനെവഞ്ചനമാം നോക്കും കാണുമാറാകേണം ഓടക്കുഴൽ വിളിച്ഛനുമമ്മയ്ക്കു –മിഛ നൽകുന്നതും കാണുമാറാകേണംപൊന്നിൽ മിന്നും ഗളം തന്നിൽ പുലിനഖംകുണ്ഡലം ചാർത്തീട്ടു കാണുമാറാകേണം മുത്തുകൾ രത്നവും ഹാരവും കൗസ്തുഭംശ്രീവത്സവും മാറിൽ കാണുമാറാകേണംതൃക്കൈകളിൽ വള കൈവിരൽ പത്തിലുംമോതിരം പൂണ്ടതും കാണുമാറാകേണം പാണീപത്മങ്ങളിൽ ചാരുത ചേരുന്നശംഖചക്രാദിയും കാണുമാറാകേണംആലിലയ്‌ക്കൊത്തോരുദരമതിൻമീതേരോമാവലിയതും കാണുമാറാകേണം പീതാംബരപ്പട്ടുചാർത്തി അരയതിൽചേലണിഞ്ഞെപ്പൊഴും കാണുമാറാകേണംപൊന്നരഞ്ഞാണവും കിങ്ങിണിയും നല്ലകാൽച്ചിലമ്പിട്ടതും കാണുമാറാകേണം കേശവൻ തന്നുടെ […]
പാർത്ഥസാരഥീസ്തവം
പാർത്ഥസാരഥീസ്തവം വൃത്തം:കുസുമമഞ്ജരി 1 പങ്കജാക്ഷ! ഗതശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര,മ-പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾഅംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാ,കില രണാങ്കണേസങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ 2 കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷുപീലികൾ തൊടുത്തു പൂ-മ്പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമൊട്ടു വനമാലയുംപൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യച-മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ. 3 ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശകല തോറ്റ തൂ-നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാംഏറ്റുവാനഭിമുഖീകൃത പ്രതിനവപ്രതോദവലയാമൊരൻ-പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ 4 നൂതനേന്ദുരമണീയഫാലഭുവിപാകിടും ചില മനോഹര-സ്വേദപാതമൃദിതാളകേ,രഥപരാഗപൂര […]
കാണുമാറാകണം

ഒന്ന് കണ്ണനാം ഉണ്ണിയെ കാണുമാറാകേണംകാർമുകിൽ വർണ്ണനെ കാണുമാറാകേണംകിങ്ങിണി നാദങ്ങൾ കേൾക്കുമാറാകേണംകീർത്തനം ചൊല്ലിപ്പുകഴ്ത്തുമാറാകേണം(കണ്ണനാം ഉണ്ണിയെ …) കുമ്മിണിപ്പൈതലെക്കാണുമാറാകേണംകൂത്തുകൾ ഓരോന്നും കേൾക്കുമാറാകേണംകെല്പ്പേറും പൈതലേ കാണുമാറാകേണംകേളികളോരോന്നു കേൾക്കുമാറാകേണം(കണ്ണനാം ഉണ്ണിയെ …) കൈവല്യമൂർത്തിയെ കാണുമാറാകേണംകൊഞ്ചലോടും മൊഴി കേൾക്കുമാറാകേണംകോടക്കാർവർണ്ണനെ കാണുമാറാകേണംകൗതുക പൈതലേ കാണുമാറാകേണംകണ്ണനാമുണ്ണിയെക്കാണുമാറാകേണംകണ്ടു കണ്ടുള്ളം തെളിയുമാറാകേണം(കണ്ണനാം ഉണ്ണിയെ …) രണ്ട് പൂതന തൻ മുലയുണ്ടോരു പൈതലിൻചാതുരിയും മമ കാണുമാറാകേണം പെൺപൈതൽ മാറി യശോദ വളർത്തി –യൊരാൺ പൈതലേ നിന്നെ കാണുമാറാകേണം പേരും പെരുപ്പവും ചൊല്ലുവല്ലായ്‌കയുംപത്മനാഭാ നിന്നെ കാണുമാറാകേണം. പൈ പെരുത്തച്ചിമാർ വീടുകളിൽ പുക്കുപത്മനാഭാ നിന്നെ […]
നരനായിങ്ങനെ
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽനരകവാരിധി നടുവിൽ ഞാൻഈ നരകത്തിൽ നിന്നു കരകേറ്റീടേണംതിരുവൈക്കം വാഴും ശിവശംഭോ! മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽമതിമറന്നുപോം മനമെല്ലാംമനതാരിൽ വന്നു വിളയാടീടേണംതിരുവൈക്കം വാഴും ശിവശംഭോ! ശിവ!ശിവ! ഒന്നും പറയാവതല്ലമഹാമായ തന്റെ പ്രകൃതികൾമഹാ മായ നീക്കീട്ടരുളേണം നാഥാ!തിരുവൈക്കം വാഴും ശിവശംഭോ! വലിയൊരു കാട്ടിലകപ്പെട്ടേനഹംവഴിയും കാണാതെ ഉഴലുമ്പോൾവഴിയിൽ നേർവഴിയരുളേണം നാഥാ!തിരുവൈക്കം വാഴും ശിവശംഭോ! എളുപ്പമായുള്ള വഴിയെക്കാണുമ്പോൾഇടയ്ക്കിടെയാറു പടിയുണ്ട്പടിയാറും കടന്നവിടെച്ചെല്ലുമ്പോൾശിവനെക്കാണാകും ശിവശംഭോ! ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!ശിവ ശംഭോ ശംഭോ ശിവ ശംഭോ!
നാരായണസ്തവം
ശ്രീപത്മനാഭാ! മുങ്കുന്ദാ! മുരാന്തകാ!നാരായണാ! നിന്മെയ് കാണുമാറാകണം.പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെപിച്ചക്കളികളും കാണുമാറാകണം.(ശ്രീ) പാലാഴിമങ്കതൻ പുണ്യപ്പൊലിമയാംകോലമെന്നുള്ളത്തിൽ കാണുമാറാകണം. (ശ്രീ) പിച്ചകമാലയും താലിയും കിങ്ങിണിഒച്ചപൂണ്ടമ്മേനി കാണുമാറാകണം (ശ്രീ) പീലിക്കാർകൂന്തലും ചാന്തും തൊടുകുറിബാലസ്വഭാവവും കാണുമാറാകണം (ശ്രീ) പുഞ്ചിരിക്കൊഞ്ചലും ചഞ്ചലാപാംഗവുംനെഞ്ചകത്തെപ്പൊഴും കാണുമാറാകണം. (ശ്രീ) പൂതനതൻ മുലയുണ്ടൊരു പൈതലിൻചാതുരിയും ചിത്തേ കാണുമാറാകണം. (ശ്രീ) പെൺപൈതൽ മാറി യശോദ വളർത്തിയൊരാൺപൈതലേ നിന്നെ കാണുമാറാകണം. (ശ്രീ) പേരും പെരുപ്പവും ചൊൽകവല്ലായ്കയാംപത്മനഭാ! നിന്മെയ് കാണുമാറാകണം. (ശ്രീ) പൈപെരുത്തച്ചിമാർവീടുകളിൽ പുക്ക്വെണ്ണകട്ടുണ്ണിയേ കാണുമാറാകണം. (ശ്രീ) പൊന്നിൻചിലമ്പും പുലിനഖമോതിരംഎന്നുണ്ണിക്കൃഷ്ണനെ കാണുമാറാകണം. (ശ്രീ) പോരാടി മല്ലരേ […]
നീയത്രേ ഗോവിന്ദ
ലോകമൊക്കെയും നിർമ്മിച്ചതും ഭവാൻലോകനായകനായതും ഭവാൻ, ലോകരക്ഷണം ചെയ്യുന്നതും ഭവാൻലോകസംഹാരിയാവുന്നതും ഭവാൻ, പണ്ടുപണ്ടുള്ള നാടും നഗരവുംകൊണ്ടുപോയി മറിക്കുന്നതും ഭവാൻ, മാളികമീതേ മേവുന്ന മന്നന്റെതോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ, ഞാനെന്നുള്ളോരു ഭാവം നടിപ്പിച്ചുമാനുഷനെ വലയ്‌ക്കുന്നതും ഭവാൻ, ജ്ഞാനമാർഗത്തെ ദാനവും ചെയ്തുട –നാനന്ദത്തെ വരുത്തുന്നതും ഭവാൻ, രണ്ടുനാലു ദിനം കൊണ്ടൊരുത്തനെതണ്ടിലേറ്റി നടത്തുന്നതും ഭവാൻ, കള്ളപ്പുഞ്ചിരി തൂകിയ നാരിയെവള്ളി കെട്ടി വലയ്‌ക്കുന്നതും ഭവാൻ, ഉള്ളകാലം ജനങ്ങൾക്കതിങ്ങനെഉള്ളിലാധി വളർത്തുന്നതും ഭവാൻ, അജ്ഞനക്കണ്ണിലർത്ഥം വിളയുന്നമജ്ഞുഭാഷിണിമാരെക്കൊണ്ടങ്ങനെ ശിഷ്ടന്മാർക്കും പ്രഭുക്കൾക്കുമൊക്കവേനഷ്ടദാരിദ്ര്യമാക്കുന്നതും ഭവാൻ. ഇഷ്ടദാനത്തെ ചെയ്യുന്നതും ഭവാൻവൃഷ്ടിപുഷ്ടി വളർഹ്ത്റ്റുന്നതും ഭവാൻ […]
ബാലകൃഷ്ണസ്തോത്രം
ചാഞ്ചാടും പൈതൽ കളിച്ചീടും നല്ല-പൂഞ്ചായലാടുമാറാടീടും – കൃഷ്‌ണ കഞ്ജമലരൊടു നേരിടും തിരു-ക്കണ്ണുമഴറ്റിക്കൊണ്ടാടീടും – കൃഷ്‌ണ ഓമൽക്കഴുത്തില്പ്പുലിനഖം തങ്ക-മോതിരം കെട്ടിക്കൊണ്ടാടീടും – കൃഷ്‌ണ പൊന്മയ കിങ്ങിണിയൊച്ചയും അയ്യോ-പൊങ്ങുമാറുണ്ണി നിന്നാടീടും – കൃഷ്‌ണ മിന്നീടും പൊന്നും തള കിലുംകിലു –മെന്നുമാറുണ്ണി നിന്നാടീടും – കൃഷ്‌ണ ഈവണ്ണം വഴ്ത്തുന്നോർക്കെല്ലാർക്കും മുമ്പിൽ –തൃക്കലും വെച്ചുകൊണ്ടാടീടും – കൃഷ്‌ണ