ബൗധായന ആണ്ടു ബലി ക്രമം

ശ്രാദ്ധത്തിനു വേണ്ടതെല്ലാം ഒരുക്കിയതിനു ശേഷം ശ്രാദ്ധക്കാരനും ബലിയിടുന്ന ആളും തറ്റുടുത്ത് ആചമിക്കുക. പൂണുനൂൽ ഇടത്തിട്ട്, പവിത്രം (വലത് കൈ മോതിരവിരലിൽ) ഇട്ട്, തെക്കോട്ടിരുന്ന്, കിണ്ടിയിലെ ജലത്തിൽ എള്ളും, ചെറൂളയും ചന്ദനവുമിട്ട്, “ഗംഗേച യമുനേചൈവ, ഗോദാവരി സരസ്വതി നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു: ഗംഗാദ്യ സർവതീർത്ഥാ: സന്നിഹിതാസന്തു” എന്ന മന്ത്രം ജപിച്ചു തീർത്ഥമുണ്ടാക്കി, വടക്കോട്ടിരിക്കുവാൻ പലകയിട്ട്, പലകയിലും മുന്നിലും കുറുമ്പുല്ല് വിരിച്ച്, പ്രണവം (ഓം) ജപിച്ച് ജല, ഗന്ധ, പുഷ്പം അർപ്പിച്ച്, ശ്രാദ്ധക്കാരനെ ഇരുത്തി കാലുകഴുകിക്കുക. […]