ഗുരുസ്തുതി

അജ്ഞാനമുള്ളവയൊക്കെക്കളയണംവിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണംഅജ്ഞാപിച്ചീടേണം നല്ല വഴിക്കെന്നെനിത്യം ഗുരുനാഥാ കുമ്പിടുന്നേൻ. ആനന്ദം നൽകുന്ന പാദരേണുക്കളാൽമാനസമായൊരു ദർപ്പണത്തിൽമാലിന്യം പോക്കീട്ടു നന്മ വരുത്തേണംനിത്യം ഗുരുനാഥാ കുമ്പിടുന്നേൻ.

മൂലതത്ത്വം

ദുഃഖമൊടുക്കുന്ന തമ്പുരാനേ – കൃഷ്ണതൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ. ദുഃഖമെടുത്തതിനെന്തേ മൂലം? – കൃഷ്ണദുഃഖമെടുത്തതു ജന്മമൂലം. ജന്മമെടുത്തതിനെന്തേ മൂലം? – കൃഷ്ണജന്മമെടുത്തതു കർമ്മമൂലം. കർമ്മമെടുത്തതിനെന്തേ മൂലം? – കൃഷ്ണകർമ്മമെടുത്തതു രാഗമൂലം. രാഗമെടുത്തതിനെന്തേ മൂലം? – കൃഷ്ണരാഗമെടുത്തതു മാനം മൂലം മാനമെടുത്തതിനെന്തേ മൂലം? – കൃഷ്ണതന്നെ നിനയായ്കമാനം മൂലം. തന്നെ നിനയായ്‌വാനെന്തേ മൂലം? – കൃഷ്ണഅജ്ഞാനമാമവിവേകം മൂലം. അജ്ഞാനം പോവതിനെന്തേ ചെയ്‌വൂ – കൃഷ്ണഅജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ. ജ്ഞാനമുണ്ടാവതിനെന്തേ ചെയ്‌വൂ? – കൃഷ്ണഞാനമുണ്ടാവതു ഭക്തികൊണ്ടേ. ഭക്തിയുണ്ടാവതിനെന്തേ ചെയ്‌വൂ? – കൃഷ്ണഭക്തിയുണ്ടാവൂ […]

ഭാഷാകർണ്ണാമൃതം

1 കർണ്ണാമൃതം വാമപുരാധിവാസിൻനിന്നാൽ മതം കിഞ്ചനഭാഷയായ്‌ ഞാൻഎന്നാൽ വരുംവണ്ണമുദാരകീർത്തേ!ചൊന്നാലതും പ്രീണനമായ്‌ വരേണം. 2 ആക്കം പൂണ്ടഷ്ടമീരോഹിണിയൊരുമകലർന്നോരുനാളർദ്ധരാത്രൗചൊൽക്കൊള്ളും ചിങ്ങമാസേ മുഴുമതിയുമുദിക്കുന്ന മുഖ്യേ മുഹൂർത്തേതൃക്കയ്യിൽ ശംഖുചക്രാംബുജഗദകൾ ധരിച്ചോരു ബാലസ്വരൂപംതക്കത്തിൽ ദേവകിക്കും കണവനുമണയെദ്ദർശിതം കൈതൊഴുന്നേൻ 3 അച്ഛന്റേ ഹസ്തപത്മത്തിനു മധുകരമായ്‌ നിന്നുപോവാൻ മുതിർന്നുതൽക്കാലേ മുഷകു തേടീടിന കനകകവാടങ്ങൾ താനേ തുറന്നുചക്രീശൻ ഛത്രമാർന്നു നിറപുഴയുമുഴറ്റോടു നീർ വാങ്ങി നിന്നുചിക്കെന്നമ്പാടിചേർന്നു ജനകനവിടെയക്കന്യയെക്കൊണ്ടുപോന്നു 4 അറ്റം കൂടാതെ കൗതൂഹലപരവശനായ്‌ നന്ദഗോപൻ തദാനീ-മേറ്റം ദാനങ്ങളും ചെയ്തുടനതിമഹിതം ജാതകർമ്മം കഴിപ്പാൻചുറ്റിക്ഖണ്ഡിച്ച പൊക്കിൾക്കൊടി തിരുവുദരത്താണ്ടു ഭംഗ്യാ കിടന്നോ-രീറ്റില്ലത്തുണ്ണിയെക്കണ്ടവരവരമൃതാനന്ദമാറാടിനാർപോൽ 5 ദുഷ്ടയ്ക്കപ്പൂതനയ്ക്കുംചുഴൽവലിയ […]

വാമപുരാധീശസ്തുതി

നീലനീരദനിഭാംഗം നീരജായതാക്ഷംവന്ദേ വാമപുരാധീശം വന്ദാരു സന്താനം മന്ദരഗിരീന്ദ്രധര ചന്ദ്രചൂഡവന്ദ്യ-വന്ദേ വാമപുരാധീശം വന്ദാരു സന്താനം ശംഖാരിഗദാബ്ജധരം ശങ്കരനമിതംവന്ദേ വാമപുരാധീശം വന്ദാരു സന്താനം ഹേമാംഗദഭാസുരാംഗം കോമളമുഖാഞംവന്ദേ വാമപുരാധീശം വന്ദാരു സന്താനം പീതാംബര ലോഭനീയം ആതാമ്രപദാബ്ജംവന്ദേ വാമപുരാധീശം വന്ദാരു സന്താനം മന്ദസ്മിത ചന്ദ്രിക വിഹിത ലോക താപ-വന്ദേ വാമപുരാധീശം വന്ദാരു സന്താനം

ജ്ഞാനപ്പാന

മംഗളാചരണം കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!അച്യുതാനന്ദ! ഗോവിന്ദ! മാധവാ!സച്ചിദാനന്ദ! നാരായണാ! ഹരേ!ഗുരുനാഥൻ തുണചെയ്ക സന്തതംതിരുനാമങ്ങൾ നാവിന്മേലെപ്പോഴുംപിരിയാതെയിരിക്കണം നമ്മുടെനരജന്മം സഫലമാക്കീടുവാൻ!(2) കാലലീല ഇന്നലെയോളമെന്തെന്നറിഞ്ഞീലാഇന്നി നാളെയുമെന്തെന്നറിഞ്ഞീലാഇന്നിക്കണ്ട തടിക്കു വിനാശവു-മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.രണ്ടു നാലു ദിനംകൊണ്ടൊരുത്തനെതണ്ടിലേറ്റി നടത്തുന്നതും ഭവാൻ,മാളികമുകളേറിയ മന്നന്റെതോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍. അധികാരിഭേദം കണ്ടാലൊട്ടറിയുന്നു ചിലരിതുകണ്ടാലും തിരിയാ ചിലർക്കേതുമേ.കണ്ടതൊന്നുമേ സത്യമല്ലെന്നതുമുമ്പേകണ്ടിട്ടറിയുന്നിതു ചിലർ.മനുജാതിയിൽത്തന്നെ പലവിധംമനസ്സിന്നു വിശേഷമുണ്ടോർക്കണം. പലർക്കുമറിയേണമെന്നിട്ടല്ലോപലജാതി പറയുന്ന ശാസ്ത്രങ്ങൾ.കർമ്മത്തിലധികാരി ജനങ്ങൾക്കുകർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കുജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ. സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവസംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും; […]