ഒരു പരിചയപ്പെടൽ

അമ്പലത്തിൽ ദേശാഭിമാനി ഇട്ടിരുന്ന കുഞ്ഞാപ്പു ചേട്ടനുമായുള്ള ഒരു ബസ് യാത്രയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അങ്ങേരുടെ ശരിക്കും പേരു എന്താണെന്നു ആർക്കും അറിവുള്ളതായി, എനിക്ക് അറിവില്ല. ഒറ്റക്കാലൻ ആണ്. കൊമ്പൻ മീശയും അതിനൊത്ത താടിയും ഉള്ള തന്റേടി. കള്ളു കുടിക്കാൻ ഉള്ള വരുമാനം ഒപ്പിക്കാൻ ആണ് പ്രധാനമായും പത്ര വിതരണം നടത്തി പോരുന്നത്. ഒറ്റക്കാലന്റെ ബല കുറവ് ഒന്നും ആ ശരീരത്തിൽ നമുക്ക് കാണാൻ ആകില്ല. അതിനിടയിൽ ഒരു കാൽ ഇല്ല എന്ന സഹതാപം കൊണ്ട് അങ്ങു […]
പ്രോബബിൾ ഫ്രോഡ്

“ചേട്ടാ ഈ സദാശിവൻ, മധുരവേലിൽ വീട്… അറിയുവോ? “ കടയിലെ ചേട്ടൻ മുകളിലേക്ക് പിടിച്ച പാത്രത്തിൽ നിന്നും താഴേക്ക് വീഴുന്ന ചായ പോലും ആ ചോദ്യം കേട്ട് ഒരു നിമിഷം ഒന്ന് നിന്ന്, ചോദ്യകർത്താവ് ആയ ജെ ക്കെയേ ഒന്ന് നോക്കി അത്രേ! ശേഷം, ഗ്ലാസ്സിലേക്ക് വീണ്, പതിവുപോലെ ചൂടോടെ ഒന്ന് തുളുമ്പി! “ഡാ ഇവിടെ ഏതാ ഈ സദാശിവൻ, മധുരവേലിൽ?” പുറത്ത് ബൈക്കിൽ ഇരുന്ന രണ്ട് പേർക്ക്, ചോദ്യം തങ്ങളോട് ആണ് എന്ന് മനസ്സില്ലാക്കാൻ സംശയം […]