ബാലകൃഷ്ണസ്തോത്രം

Share the Post:

ചാഞ്ചാടും പൈതൽ കളിച്ചീടും നല്ല-
പൂഞ്ചായലാടുമാറാടീടും – കൃഷ്‌ണ

കഞ്ജമലരൊടു നേരിടും തിരു-
ക്കണ്ണുമഴറ്റിക്കൊണ്ടാടീടും – കൃഷ്‌ണ

ഓമൽക്കഴുത്തില്പ്പുലിനഖം തങ്ക-
മോതിരം കെട്ടിക്കൊണ്ടാടീടും – കൃഷ്‌ണ

പൊന്മയ കിങ്ങിണിയൊച്ചയും അയ്യോ-
പൊങ്ങുമാറുണ്ണി നിന്നാടീടും – കൃഷ്‌ണ

മിന്നീടും പൊന്നും തള കിലുംകിലു –
മെന്നുമാറുണ്ണി നിന്നാടീടും – കൃഷ്‌ണ

ഈവണ്ണം വഴ്ത്തുന്നോർക്കെല്ലാർക്കും മുമ്പിൽ –
തൃക്കലും വെച്ചുകൊണ്ടാടീടും – കൃഷ്‌ണ

Share the Post:
Article from പൂന്താനം