അപകീർത്തി മാനനഷ്ടം (Defamation)

ടി എസ് പി മൂസത്, തെങ്ങുണ്ണൂരില്ലം, അരീപ്പറമ്പ് നമ്മുടെ ഭരണഘടന (constitution) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലിക അവകാശമാണ് (fundamental right). സ്വാതന്ത്ര്യത്തിൻമേൽ ഏർപ്പെടുത്തിയിട്ടുള്ള ന്യായമായ നിയന്ത്രണങ്ങളാണ് മാനനഷ്ടക്കേസ്സുകളെ സംബന്ധിച്ചുള്ള നിയമവ്യവസ്ഥകൾ. അടിസ്ഥാനമില്ലാതെയും പൊതുജനനന്മയ്ക്കു വേണ്ടിയല്ലാതെയും മറ്റൊരാൾക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതിന് ആർക്കും അവകാശമില്ല.ലഘു (simple) ആയി പറഞ്ഞാൽ മറ്റൊരാളുടെയോ സ്ഥാപനത്തിന്റെയോ സൽപേരിന് ഹാനി വരുത്തുന്ന രീതിയിൽ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരോപണം ഉന്നയിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനെ അപകീർത്തിപ്പെടുത്തി എന്ന് പറയാം. ഏതെങ്കിലും […]