പഞ്ചാരയപ്പൂപ്പൻ

ലൈഫ് ബോയ് സോപ്പിന്റെ മണവും ഉച്ചത്തിലുള്ള റേഡിയോ പാട്ടുകളും… ഇതാണ് അച്ചാച്ചനെ കുറിച്ചുള്ള ഓർമകളിൽ ആദ്യം ഓടിയെത്തുന്നവ… വെക്കേഷന് അമ്മാത്തേക്കുള്ള ട്രെയിൻ യാത്രയിൽ മുഴുവൻ മനസ്സ് മുൻപേ കുത്തിക്കുന്നുണ്ടാവും എത്രയും വേഗം ഒന്നവിടെ ചെന്നെത്താൻ. പുലിയൂർ അമ്പലത്തിന്റെ മുന്നിൽ ബസ് ഇറങ്ങി നടക്കുമ്പോൾ മധുരസ്നേഹത്തിന്റെ അവകാശവുമായി പഞ്ചാരയപ്പൂപ്പന്റെ പുഞ്ചിരിയും ഒരു പിടി പഞ്ചസാരയും കൈയ്യിലുണ്ടാവും. പഞ്ചസാരയുടെ മധുരം അത്ര ഇഷ്ടമൊന്നുമല്ലെങ്കിലും ഇഷ്ടത്തോടെ തരുന്നവരുടെ സ്നേഹം നിഷേധിക്കാതിരിക്കാനുള്ള ആദ്യപാഠം ഞാൻ അവിടുന്ന് പഠിച്ചു… ഇന്ന് എന്റെ അപ്പുകുട്ടൻ അമ്മയെ […]