മഴയ്ക്ക് മാങ്ങ ഇഷ്ടമല്ല

കോട്ടയത്ത് ഒരു തറവാട്ടുവീട്ടിൽ ജീവിക്കുന്ന ഒരു കുടുംബം. നാലുകെട്ടും ഒരുപാട് പറമ്പും എല്ലാം നിറഞ്ഞ സ്ഥലം ആയിരുന്നു അവരുടേത്. ഒരു വലിയ മാവുണ്ട് അവിടെ. ഏകദേശം 60-65 അടിയോളം ഉയരം വരും. അതായിരുന്നു ആ പ്രദേശത്തിൻറെ അടയാളം. കുടുംബത്തെ പറ്റിയും തലയെടുപ്പോടെ നിൽക്കുന്ന ആ മാവിനെ പറ്റിയും ആ നാട്ടിൽ അറിയാത്ത ആരുംതന്നെ ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ കാരണവർ ആ നാട്ടിലെ വലിയ ഒരു പ്രമാണി ആയിരുന്നു. മരിച്ചിട്ട് ഇപ്പൊൾ ഒരു 10 വർഷം ആകുന്നു. മകൻ കേശവൻ […]